മികച്ച ഏകദിനതാരമായി വിരാട്‌ കോലി

single-img
16 September 2012

അന്താരാഷ്ട്ര കൗണ്‍സിലിന്റെ മികച്ച ഏകദിനതാരത്തിനുള്ള പുരസ്‌കാരം ഇന്ത്യയുടെ യുവതാരം വിരാട്‌ കോലിക്ക്‌. 2011 – 12 കാലയളവിലെ പ്രകടനം പരിഗണിച്ചാണ്‌ ഐ.സി.സി. അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്‌. ഈ കാലയളവില്‍ 31 ഏകദിനമത്സരങ്ങളില്‍ നിന്ന്‌ എട്ട്‌ സെഞ്ച്വറികളും ആറ്‌ അര്‍ധസെഞ്ച്വറികളും ഉള്‍പ്പെടെ 1733 റണ്‍സാണ്‌ കോലി നേടിയത്‌. കോളംബോയില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ മഹേന്ദ്രസിങ്‌ ധോനി, ശ്രീലങ്കന്‍ താരങ്ങളായ ലസീത്‌ മലിംഗ, കുമാര്‍ സംഗാകര എന്നിവരെ പിന്തള്ളിയാണ്‌ വിരാട്‌ കോലി പുരസ്‌കാരത്തിന്‌ അര്‍ഹനായത്‌.