ഡെക്കാന്‍ ചാര്‍ജേഴ്‌സിന്റെ കരാര്‍ ബി.സി.സി.ഐ റദ്ദാക്കി

single-img
15 September 2012

ഐ.പി.എല്‍. ക്രിക്കറ്റ്‌ ടീം ഡെക്കാന്‍ ചാര്‍ജേഴ്‌സിന്റെ കരാര്‍ ബി.സി.സി.ഐ റദ്ദാക്കി. ചെന്നൈയില്‍ അടിയന്തിര ഗവേണിങ്‌ കൗണ്‍സില്‍ യോഗം ചേര്‍ന്നാണ്‌ തീരുമാനമെടുത്തത്‌. 900 കോടി രൂപക്ക്‌ ടീമിനെ സ്വന്തമാക്കാന്‍ വിജയവാഡ ആസ്ഥാനമായ പിവിപി വെഞ്ചേഴ്‌സ്‌ മുന്നോട്ടുവന്നിരുന്നു. ലാഭകരമല്ലെന്ന്‌ കണ്ട്‌ ഉടമകളായ ഡക്കാന്‍ ക്രോണിക്കിള്‍ വിഗ്‌ദാനം നിരസിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ്‌ അന്തിമതീരുമാനം ബി.സി.സി.ഐ. യുടെ മുന്നിലെത്തിയത്‌.