വിവിധ രാജ്യങ്ങളിലെ യുഎസ് എംബസികള്‍ക്കു സുരക്ഷ ശക്തമാക്കി

single-img
14 September 2012

ഇസ്‌ലാം വിരുദ്ധ യുഎസ് സിനിമയെച്ചൊല്ലിയുള്ള പ്രക്ഷോഭം നാലാംദിവസത്തിലേക്കു കടന്നതോടെ വിവിധ രാജ്യങ്ങളിലെ യുഎസ് എംബസികള്‍ക്കുള്ള സുരക്ഷ ശക്തമാക്കി. ഈജിപ്ത്, യെമന്‍, ബംഗ്‌ളാദേശ്, ഇറാന്‍, ഇറാക്ക്, ഇസ്രയേല്‍, ഗാസാ, കുവൈറ്റ്, സുഡാന്‍, ടുണീഷ്യ, ലിബിയ എന്നിവിടങ്ങളിലേക്കു പ്രതിഷേധം വ്യാപിച്ചു. സെന്‍ട്രല്‍ കയ്‌റോയില്‍ യുഎസ് എംബസിക്കു സമീപം ഇന്നലെ പ്രകടനക്കാരും പോലീസും ഏറ്റുമുട്ടി. ഇരുകൂട്ടരും തമ്മില്‍ കല്ലേറുണ്ടായി. നിരവധി പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. ഇതേസമയം, രാജ്യവ്യാപകമായ പ്രതിഷേധ പ്രകടനത്തിന് ആഹ്വാനം നല്‍കിയ മുസ്‌ലിം ബ്രദര്‍ഹുഡ് അവസാന നിമിഷം പരിപാടി റദ്ദാക്കി. കയ്‌റോയിലെ തഹ്‌റീര്‍ സ്‌ക്വയറില്‍ പ്രതീകാത്മക പ്രതിഷേധം മതിയെന്നു തീരുമാനിച്ചു. യുഎസ് എംബസിക്കു നേരേ കഴിഞ്ഞദിവസമുണ്ടായ ആക്രമണങ്ങളെത്തുടര്‍ന്ന് പ്രസിഡന്റ് ഒബാമ ഈജിപ്ഷ്യന്‍ പ്രസിഡന്റ് മുര്‍സിയുമായി ഫോണില്‍ ബന്ധപ്പെട്ടു.