തിലകന്റെ നില അതീവ ഗുരുതരം

single-img
14 September 2012

തിരുവനന്തപുരം: കിംസ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന തിലകന്റെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നു.വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരിക്കുന്നത്.ഇപ്പോൾ അദ്ദേഹത്തിന് ന്യുമോണിയ ബാധിച്ചിട്ടുണ്ട്.ഇതുകാരണം ശ്വാസ കോശങ്ങളുടെ പ്രവർത്തനം മോശമായി തുടരുകയാണ്.തലച്ചോറിന്റെ പ്രവർത്തനത്തിൽ കാര്യമായ പുരോഗതിയില്ലെന്നും ഡോക്ടർമാർ അറിയിച്ചു.ഇന്ന് മെഡിക്കൽ ബോർഡ് വീണ്ടും യോഗം ചേരുന്നുണ്ട്.