തിങ്കളാഴ്ച ഇന്ത്യ- പാക് യുദ്ധം

single-img
14 September 2012

കുട്ടി ക്രിക്കറ്റില്‍ തിങ്കളാഴ്ച ഇന്തോ-പാക്ക് യുദ്ധം. ലോകകപ്പിനു മുന്നോടിയായി നടക്കുന്ന ഇന്ത്യ- പാക്കിസ്ഥാന്‍ പരിശീലനമത്സരത്തിന് ഒരു ഫൈനലിനെക്കാള്‍ വന്‍ പ്രാധാന്യമാണ് കൈവന്നിരിക്കുന്നത്. മത്സരം ജയിച്ച് ആത്മവിശ്വാസത്തോടെ ലോകകപ്പില്‍ തുടങ്ങാനായിരിക്കും ഇരു കൂട്ടരും ശ്രമിക്കുക. അബുദാബിയില്‍ നടന്ന മൂന്നു മത്സരങ്ങളുടെ ട്വന്റി 20 പരമ്പരയില്‍ ഓസ്‌ട്രേലിയയെ 2-1 പരാജയപ്പെടുത്തി വന്‍ പ്രതീക്ഷയോടെയാണ് ടൂര്‍ണമെന്റില്‍ എത്തുന്നത്. എന്നാല്‍ മറുവശത്ത് ഇന്ത്യയാണെങ്കില്‍ ന്യൂസിലന്‍ഡിനെതിരെയുള്ള ട്വന്റി 20യില്‍ തോല്‍ക്കാനായിരുന്നു വിധി.