ആര്‍എസ്എസ് മുന്‍ മേധാവി കെ.എസ്.സുദര്‍ശന്‍ അന്തരിച്ചു

single-img
14 September 2012

ആര്‍എസ്എസ് മുന്‍ മേധാവി കെ.എസ്. സുദര്‍ശന്‍ (81) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്ന് രാവിലെ 6.30ന് റായ്പൂരിലായിരുന്നു അന്ത്യം. സംസ്‌കാരം നാളെ. ആര്‍എസ്എസിന്റെ അഞ്ചാമത്തെ സര്‍സംഘചാലകായിരുന്നു കെ.എസ് സുദര്‍ശന്‍. 1954-ല്‍ പാര്‍ട്ടിയുടെ പ്രചാരകനായി പ്രവര്‍ത്തിച്ചു തുടങ്ങി. 1964 മധ്യഭാരതിന്റെ പ്രചാരകനായി. 1979-ല്‍ അഖിലഭാരതീയ ബൗദ്ദിക് പ്രമുഖായി. 1990 മുതല്‍ 10 വര്‍ഷക്കാലം ആര്‍എസ്എസ് ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. 2000-ല്‍ അര്‍എസ്എസ് സര്‍ സംഘചാലകായി. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് 2009-ലാണ് കെ.എസ് സുദര്‍ശന്‍ സ്ഥാനമൊഴിഞ്ഞത്. മൃതദേഹം ഇന്ന് ആര്‍എസ്എസ് ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് വെയ്ക്കും. സംസ്‌കാരം നാളെ നാഗ്പൂരില്‍ നടക്കും.