ബസിനും സ്കൂൾ കെട്ടിടത്തിനുമിടയിൽ കുടുങ്ങി വിദ്യാർഥിനി മരിച്ചു

single-img
14 September 2012

മലപ്പുറം:സ്കൂൾ ബസിനും കെട്ടിടത്തിനും ഇടയിൽ കുടുങ്ങിയ എട്ടാംക്ലാസ് വിദ്യാർഥിനി മരിച്ചു.കല്ലിങ്ങൽ‌പ്പറമ്പ് എംഎസ്എം ഹയർ സെക്കന്ററി സ്കൂളിൽ ഇന്ന് രാവിലെയായിരുന്നു സംഭവം.കോഴിച്ചെനപ്പറമ്പിനു സമീപം കല്ലൻ മുഹമ്മദ് ബഷീറിന്റെ മകൾ തസ് രിഫ(13)യാണ് മരിച്ചത്.രണ്ട് കെട്ടിടങ്ങൾക്കിടയിലൂടെയാണ് സ്കൂളിലേക്കുള്ള റോഡ്.മറ്റു കുട്ടികൾക്കൊപ്പം തസ്രിഫ ക്ലാസിലേക്ക് പോകുമ്പോൾ ബസ് തട്ടുകയായിരുന്നു.അപകടം മനസ്സിലാക്കാതെ ബസ് മുന്നോട്ടെടുത്ത ഡ്രൈവർ മറ്റു കുട്ടികളുടെ നിലവിളി കേട്ടാണ് സംഭവം കണ്ടത്.ഉടൻ തന്നെ ബസ് നിർത്തുകയും ഒരു അധ്യാപകന്റെ വാഹനത്തിൽ തസ്രിഫയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.വിവരമറിഞ്ഞ് സ്കൂളിലെ കുട്ടികൾ നടത്തിയ പ്രതിഷേധ പ്രകടനത്തിൽ ഓഫീസ് ഫർണിച്ചറുകളും കമ്പ്യൂട്ടറുകളും തകർത്തു.സ്കൂൾ ബസിനു നേരെയും കല്ലേറുണ്ടായി.ബസ് ഡ്രൈവർ കിളിയപ്പറമ്പിൽ മൂസയെ(52‌) കസ്റ്റഡിയിൽ എടുത്തതായി പോലീസ് പറഞ്ഞു.