ഡീസലിന് കേരളത്തില്‍ 1.14 രൂപ കുറയും

single-img
14 September 2012

സംസ്ഥാനത്ത് ഡീസല്‍ വിലയില്‍ 1.14 രൂപ കുറയും. ഡീസല്‍ വില 5 രൂപ ഉയര്‍ത്തിയതിലൂടെ ലഭിക്കുന്ന അധികവരുമാനം വേണ്‌ടെന്ന് വെച്ചതിനെ തുടര്‍ന്നാണ് വിലയില്‍ നേരിയ കുറവുണ്ടാകുക. രാവിലെ കൊച്ചിയില്‍ മുഖ്യമന്ത്രിയാണ് വില വര്‍ധനയിലൂടെ ലഭിക്കുന്ന അധികവരുമാനം സംസ്ഥാനം വേണ്‌ടെന്ന് വെച്ചതായി പ്രഖ്യാപിച്ചത്. കേന്ദ്രം അഞ്ചു രൂപ വര്‍ധിപ്പിച്ചതോടെ സംസ്ഥാനത്ത് ഒരു ലിറ്റര്‍ ഡീസലിന്റെ വിലയില്‍ 6.25 പൈസയുടെ വര്‍ധനയുണ്ടായിരുന്നു. പുതിയ വിലയില്‍ വയനാട്ടിലാണ് ഡീസല്‍ വില ഏറ്റവും ഉയര്‍ന്നത്. ഇവിടെ വില ലിറ്ററിന് 50.02 രൂപയായി