കേന്ദ്രത്തിന് തൃണമുലിന്റെ അന്ത്യശാസനം

single-img
14 September 2012

ഡീസല്‍ വിലവര്‍ധനയ്ക്കു തൊട്ടുപിന്നാലെ ചില്ലറ വ്യാപാരത്തില്‍ വിദേശ കമ്പനികളെ പ്രവേശിപ്പിക്കുന്നതടക്കമുള്ള വിവാദപരമായ ഉദാരവത്കരണ നടപടികള്‍ കേന്ദ്രഗവണ്‍മെന്റ് ഇന്നലെ പ്രഖ്യാപിച്ചു. ഇവയ്‌ക്കെതിരേ രംഗത്തുവന്ന തൃണമൂല്‍ കോണ്‍ഗ്രസ് 72 മണിക്കൂറിനകം തീരുമാനങ്ങള്‍ തിരുത്തണമെന്ന് അന്ത്യശാസനം നല്‍കി. തിരുത്തിയില്ലെങ്കില്‍ എന്തുചെയ്യുമെന്നു തൃണമൂലോ പാര്‍ട്ടിയധ്യക്ഷ മമതാ ബാനര്‍ജിയോ പറഞ്ഞിട്ടില്ല. എങ്കിലും രാഷ്ട്രീയരംഗത്താകെ ആകാംക്ഷയും അനിശ്ചിതത്വവും ഉളവായിട്ടുണ്ട്. ലോക്‌സഭയില്‍ 19 അംഗങ്ങളുള്ള തൃണമൂല്‍ പിന്തുണ പിന്‍വലിച്ചാല്‍ മന്ത്രിസ ഭയുടെ കാര്യം പരുങ്ങലിലാകും. ഇടക്കാല തെരഞ്ഞെടുപ്പിലേക്കു കാര്യങ്ങള്‍ എത്തിയെന്നും വ രാം.മുലായംസിംഗ് യാദവ്, മായാവതി തുടങ്ങിയവര്‍ പ്രതികരിച്ചിട്ടില്ല.ഒരു കക്ഷിയും ഉടനടി പൊതു തെരഞ്ഞെടുപ്പിനു തയാറല്ലെന്ന വിലയിരുത്തലിലാണു കേന്ദ്രം.