നേതൃത്വ പരിശീലന ക്യാമ്പും അഡ്വ. ജഹാംഗീറിനെ ആദരിക്കലും

single-img
14 September 2012

നെഹ്‌റു യുവകേന്ദ്രയുടേയും മനുഷ്യാവകാശ സംരക്ഷണ വേദിയുടെയും സംയുക്താഭിമുഖ്യത്തിലുള്ള നേതൃത്വ പരിശീലന ക്യാമ്പും ഡോക്ടറേറ്റ് ലഭിച്ച അഡ്വ. എ. ജഹാംഗീറിനെ ആദരിക്കലും 2012 സെപ്തംബര്‍ 12 ബുധനാഴ്ച തിരുവനന്തപുരം പ്രസ്‌ക്ലബ് ഹാളില്‍ വച്ചു നടന്നു. ശ്രീപേരൂര്‍ക്കട രവി അധ്യക്ഷനായിരുന്ന ചടങ്ങില്‍ ശ്രീ. എന്‍.ശക്തന്‍ എം.എല്‍.എ ഉദ്ഘാടനവും അവാര്‍ഡ് ദാനവും നിര്‍വ്വഹിച്ചു. എം.എസ്.വി.സംസ്ഥാന സെക്രട്ടറി അഡ്വ. ബബലു എസ്. നായര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡോ. എ. ജഹാംഗീര്‍ മുഖ്യ പ്രഭാഷണം നടത്തി. ഉദ്ഘാടന ചടങ്ങിനു ശേഷം സംസ്ഥാന മുനുഷ്യാവകാശ കമ്മീഷന്‍ മുന്‍ മെമ്പര്‍ പ്രൊഫ. എസ്. വര്‍ഗ്ഗീസ് ജനങ്ങളും കോടതി നിയമങ്ങളുമെന്ന സിമ്പോസിയം അവതരിപ്പിച്ചു.

ഉച്ചയ്ക്കുശേഷം വിവരാവകാശ നിയമം എന്നാല്‍ എന്ത? അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ എന്ന വിജയത്തെക്കുറിച്ച് എം.എസ്.വി. രക്ഷാധികാരി ജോ. എ. ജഹാംഗീര്‍ സിമ്പോസിയം അവതരിപ്പിച്ചു. ശ്രീ. കല്ലംപള്ളി ശശി അദ്ധ്യക്ഷനായിരുന്നു.

നെഹ്‌റു യുവകേന്ദ്ര തിരു. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ശ്രീ. അലിസാബ്രിന്റെ സ്വയം തൊഴില്‍ സംരംഭങ്ങളും യുവാക്കളുമെന്ന സിമ്പോസിയം തുടര്‍ന്ന് അവതരിപ്പിക്കപ്പെട്ടു. എം.എസ്. വി. തിരു ജില്ലാ വൈസ് ചെയര്‍മാന്‍ ശ്രീമതി കെ.എസ്. ഷെമി അദ്ധ്യക്ഷയായിരുന്നു.

ഡോക്ടറേറ്റ് ലഭിച്ച അഡ്വ. എ. ജഹാംഗീറിന് പ്രസ്തുത യോഗത്തില്‍ വച്ച് അവാര്‍ഡ് നല്‍കി ആദരിച്ചു. ചടങ്ങില്‍ പ്രമുഖ വ്യക്തികള്‍ ആശംസകളര്‍പ്പിച്ചു.