ടീം ഇന്ത്യ ലോകകപ്പ് നേടിയ ജഴ്‌സിയിലേക്കു തിരിച്ചുപോകുന്നു

single-img
14 September 2012

ഇന്ത്യന്‍ ക്രിക്കറ്റ് ടീം കഴിഞ്ഞ ലോകകപ്പ് ക്രിക്കറ്റ് മത്സരത്തില്‍ ധരിച്ച ജഴ്‌സി വീണ്ടും അണിയുന്നു. ഭാഗ്യം കൊണ്ടുവന്ന ഈ ജഴ്‌സിയായിരിക്കണം ഇത്തവണ ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റില്‍ ടീം ഇന്ത്യക്കു വേണ്ടതെന്നു ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ്(ബിസിസിഐ) തീരുമാനിച്ചു. ഒരുമാസം മുന്‍പാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് പുതിയ നീല ജഴ്‌സി പുറത്തിറക്കിയത്. ഇതണിഞ്ഞാണ് ന്യൂസിലന്‍ഡിനെതിരെയുള്ള ട്വന്റി20 മത്സരത്തില്‍ ഇന്ത്യന്‍ ടീം ഇറങ്ങിയത്. ഈ മത്സരത്തില്‍ വിജയം കീവീസിനായിരുന്നു.