ഗ്വാട്ടിമാലയില്‍ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചു

single-img
14 September 2012

അഗ്നിപര്‍വത സ്‌ഫോടനത്തെത്തുടര്‍ന്ന് ഗ്വാട്ടിമാലയിലെ 17 ഗ്രാമങ്ങളില്‍നിന്നായി 33,000 പേര്‍ പലായനം ചെയ്തു. ആന്റിഗ്വ നഗരത്തില്‍നിന്ന് 16 കിലോമീറ്റര്‍ അകലെയുള്ള അഗ്നിപര്‍വതം പൊട്ടിയതിനെത്തുടര്‍ന്ന് രണ്ടുമൈല്‍ ഉയരത്തില്‍ ചാരവും പുകയും പൊങ്ങി.3763 മീറ്റര്‍ ഉയരമുള്ള പര്‍വതത്തില്‍നിന്ന് കനത്ത ലാവാ പ്രവാഹമുണ്ടായി. 1500 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചെന്നും അഭയാര്‍ഥികള്‍ക്കായി പത്തു ഷെല്‍ട്ടറുകള്‍ സ്ഥാപിച്ചെന്നും അധികൃതര്‍ വ്യക്തമാക്കി.