കൊട്ടാരക്കര യോഗം പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനമല്ലെന്ന് കെ.ബി ഗണേഷ്‌കുമാര്‍

single-img
14 September 2012

കൊട്ടാരക്കരയില്‍ തന്നെ അനുകൂലിക്കുന്നവര്‍ വിളിച്ചു ചേര്‍ത്ത യോഗം പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനമല്ലെന്ന് കെ.ബി ഗണേഷ്‌കുമാര്‍. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ഗണേഷ്. കേരള കോണ്‍ഗ്രസ്-ബിയുടെ ഭിന്നിച്ച യോഗമല്ല ഇത്. ഈ രാജ്യത്ത് ഒരാള്‍ക്ക് സ്വീകരണം നല്‍കുന്നത് കുറ്റമാണോയെന്നും ഗണേഷ് ചോദിച്ചു. ഭാരവാഹിത്വം ഒന്നുമില്ലെങ്കിലും താനിപ്പോഴും കേരള കോണ്‍ഗ്രസ് ബിയില്‍ അംഗമാണ്. ഒരു കാരണവശാലും അംഗത്വം ഉപേക്ഷിക്കാന്‍ ആലോചിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കൊട്ടാരക്കര യോഗത്തില്‍ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയ മന്ത്രി താന്‍ പാര്‍ട്ടി അച്ചടക്കം ലംഘിച്ചിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു. തന്നെ അനുകൂലിക്കുന്നവരോട് വാര്‍ത്താസമ്മേളനം വിളിക്കാന്‍ ആവശ്യപ്പെട്ടിരുന്നില്ല. പുതിയ പാര്‍ട്ടി ഉണ്ടാക്കുന്നതുപോലുള്ള കാര്യങ്ങള്‍ താന്‍ സ്വപ്നത്തില്‍ പോലും ആലോചിച്ചിട്ടില്ലെന്നും ഗണേഷ് പറഞ്ഞു.