ചെന്നൈയില്‍ അമേരിക്കന്‍ കോണ്‍സുലേറ്റിനു നേര്‍ക്ക് ആക്രമണം

single-img
14 September 2012

ഹോളിവുഡ് സിനിമയ്‌ക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ചെന്നൈയില്‍ തമിഴ്‌നാട് മുസ്‌ലിം മുന്നേറ്റ കഴകത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. മുദ്രാവാക്യം വിളിച്ചെത്തിയ പ്രവര്‍ത്തകര്‍ അമേരിക്കന്‍ കോണ്‍സുലേറ്റിനു നേര്‍ക്കു കല്ലെറിഞ്ഞു. കോണ്‍സുലേറ്റിന്റെ ജനല്‍ച്ചില്ലുകള്‍ കല്ലേറില്‍ തകര്‍ന്നു. അനവധി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു. പോലീസ് നടപടിയാണു കല്ലേറിനു കാരണമാക്കിയെന്ന് ആക്ഷേമുണ്ട്.