ഡിജു വിവാഹിതനാകുന്നു

single-img
14 September 2012

ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം ഡിജുവിന് ഞായറാഴ്ച വിവാഹം. വധു ആയുര്‍വേദ ഡോക്ടറായ സൗമ്യയാണ്. കോഴിക്കോട് രാമനാട്ടുകര വലിയവീട്ടില്‍ കരുണാകരന്‍ ലളിത ദമ്പതികലുടെ മകനാണ് ഡിജു. വടകര വല്യാപ്പള്ളി വിപഞ്ചികയില്‍ രാജന്‍-സൗമിണി ദമ്പതികലുടെ മകളാണ് സൗമ്യ. മംഗലാപുരത്ത് പഠിച്ച സൗമ്യ തൃശൂരിലെ ഒരു സ്വകാര്യ ആയുര്‍വേദ ആശുപത്രിയില്‍ ജോലി ചെയ്യുകയായിരുന്നു. ഞായറാഴ്ച രാവിലെ 11.30നും 12നുമിടെ വടകര കൃഷ്ണ കൃപ ഓഡിറ്റോറിയത്തിലാണ് വിവാഹം. തുടര്‍ന്ന് വൈകുന്നേരം ആറു മുതല്‍ കോഴിക്കോട് അസ്മ ടവറില്‍ നടക്കുന്ന വിവാഹ സല്‍ക്കാരത്തില്‍ ഡിജുവിന്റെ പരിശീലകനായ പലേല ഗോപീചന്ദും ജ്വാലഗുട്ടയും പങ്കെടുക്കും.