World

പാക് മുന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിയുടെ മകന്‍ അറസ്റ്റില്‍

പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിയുടെ മകന്‍ അലി മൂസ ഗിലാനി അറസ്റ്റില്‍. എഫിഡ്രിന്‍ ക്വാട്ട കേസില്‍ ഹാജരാകാന്‍ എത്തവേ സുപ്രീംകോടതിക്ക് മുന്നില്‍വെച്ച് ആന്റി നാര്‍ക്കോട്ടിക് സംഘം അലി മൂസ ഗിലാനിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കേസില്‍ അലി മൂസ ഉള്‍പ്പെടെ എട്ടു പേര്‍ പ്രതികളാണ്. നേരത്തെ മുന്‍കൂര്‍ ജാമ്യത്തിനായി ലാഹോര്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി ഇത് തള്ളുകയായിരുന്നു.