അഫ്ഗാന്‍ വാഹനാപകടം; 50 പേര്‍ കൊല്ലപ്പെട്ടു

single-img
14 September 2012

കാബൂള്‍-കാണ്ഡഹാര്‍ ഹൈവേയില്‍ യാത്രാബസും എണ്ണടാങ്കറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 50 പേര്‍ക്കു ജീവഹാനി നേരിട്ടു.നിരവധി പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. ഗസ്‌നി പ്രവിശ്യയിലെ അബ് ബാന്‍ഡ് ജില്ലയിലാണു ദുരന്തമുണ്ടായത്. കൂട്ടിയിടിയെത്തുടര്‍ന്ന് ഇരുവാഹനങ്ങള്‍ക്കും തീപിടിച്ചു. കൊല്ലപ്പെട്ടവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നതായി ആഭ്യന്തരമന്ത്രാലയ വക്താവ് സെദിക് സിദ്ധിക്കി അറിയിച്ചു.ഗസ്‌നിയില്‍ താലിബാന്‍ ആക്രമണം പതിവാണെങ്കിലും ഇന്നലത്തെ അപകടത്തില്‍ തീവ്രവാദികള്‍ക്കു പങ്കില്ലെന്നാണു പ്രാഥമിക വിലയിരുത്തല്‍.