പുകവലി ചിത്രങ്ങള്‍ക്ക് പുതിയ മാര്‍ഗ്ഗരേഖ

single-img
13 September 2012

സിനിമകളില്‍ പുകവലി ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് സിനിമയില്‍ പുകവലി ദൃശ്യം കാണിക്കുന്നുണ്‌ടെങ്കില്‍ ആ നടനോ നടിയോ സിനിമയുടെ തുടക്കത്തിലും ഇടവേള സമയത്തും പുകവലിയുടെ ദോഷവശങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്ന സന്ദേശം നല്‍കണം. സിനിമയുടെ തുടക്കത്തില്‍ 20 സെക്കന്‍ഡും ഇടവേളയില്‍ 15 സെക്കന്‍ഡുമുള്ള ബോധവല്‍ക്കരണ സന്ദേശമാണ് നല്‍കേണ്ടത്. പുകവലിക്കുന്ന ദൃശ്യം അവ്യക്തമായി മാത്രമെ കാണിക്കാവൂ. ദൃശ്യം കാണിക്കുകയാണെങ്കില്‍ പുകവലി ആരോഗ്യത്തിന് ഹാനികരമെന്നു എഴുതിക്കാണിക്കുകയും വേണം. പഴയ സിനിമകള്‍ക്കും വിദേശ സിനിമകള്‍ക്കും മാര്‍ഗനിര്‍ദേശം ബാധകമാണ്. ടെലിവിഷനില്‍ കാണിക്കുന്ന സിനിമകള്‍ക്കും ഇത് ബാധകമാണ്.