റൊണാള്‍ഡോയെ റയല്‍ മാഡ്രിഡ് കൈമാറാന്‍ ആലോചന

single-img
13 September 2012

റയല്‍ മാഡ്രിഡ് സ്റ്റാര്‍ പ്ലെയറായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ 200 മില്യണ്‍ യൂറോയ്ക്ക് കൈമാറാന്‍ ആലോചിക്കുന്നെന്ന് റിപ്പോര്‍ട്ട്. പോര്‍ച്ചുഗീസ് തരമായ റൊണാള്‍ഡോയുമായി രമ്യതയിലെത്താന്‍ മാഡ്രിഡ് നടത്തുന്ന ശ്രമങ്ങള്‍ വിജയിച്ചില്ലെങ്കില്‍ അടുത്ത നടപടി റൊണാള്‍ഡോയെ മറ്റൊരു ക്ലബിന് കൈമാറുകയെന്നതായിരിക്കും. നാളുകളായി ക്ലബും റൊണാള്‍ഡോയും തമ്മില്‍ അത്ര നല്ല ബന്ധമല്ല ഉളളത്. റൊണാള്‍ഡോ പ്രതിഫലം വര്‍ധിപ്പിക്കാന്‍ ക്ലബിനോടാവശ്യപ്പെട്ടന്നാണ് റിപ്പോര്‍ട്ട്. ഇതാണ് റൊണാള്‍ഡോ ക്ലബുമായി കൊമ്പു കോര്‍ക്കാന്‍ കാരണം. ഗ്രാനഡയ്‌ക്കെതിരെ 3-0 ത്തിന് ജയിച്ച മാഡ്രിഡിനു വേണ്ടി രണ്ടു ഗോളുകളും നേടിയ റൊണാള്‍ഡോ അസന്തുഷ്ടനാണെന്നായിരുന്നു കളിക്കു ശേഷം അറിയിച്ചത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് 100 മില്ല്യണ്‍ യൂറോ നല്‍കിയാണ് റൊണാള്‍ഡോയെ മാഡ്രിഡ് ക്ലബ് എടുത്തത്.