രാഷ്ട്രീയത്തിലേക്ക് ഉടനില്ലെന്നു പ്രിയങ്ക

single-img
13 September 2012

അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയില്‍നിന്നു മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ പ്രിയങ്ക ഗാന്ധി തള്ളി. ഒരു ദേശീയ മാധ്യമത്തിനയച്ച എസ്എംഎസിലാണ്, ഉടന്‍ സജീവ രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന വാര്‍ത്തകള്‍ പ്രിയങ്ക തള്ളിയത്. താന്‍ ഉടന്‍ രാഷ്ട്രീയത്തിലിറങ്ങില്ല. 1999 മുതല്‍ താന്‍ അമ്മയുടെ മണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റായ്ബറേലിയിലും അമേത്തിയിലും താന്‍ പ്രവര്‍ത്തിക്കുന്നതു പുതുമയുള്ള കാര്യമല്ല. അവിടെ എന്തെങ്കിലും സംഘടനാപരമായ കാര്യങ്ങളുണ്ടായാല്‍ താന്‍ അവിടെ പോകാറുണെ്ടന്നും കാര്യങ്ങളില്‍ ഇടപെടാറുണെ്ടന്നും പ്രിയങ്ക പറഞ്ഞു.