പാക് ഫാക്ടറികളില്‍ തീപിടിത്തം; 314 പേര്‍ കൊല്ലപ്പെട്ടു

single-img
13 September 2012

കറാച്ചിയിലെ വസ്ത്രനിര്‍മാണ ഫാക്ടറിയിലും ലാഹോറിലെ ഷൂ നിര്‍മാണ ഫാക്ടറിയിലുമുണ്ടായ തീപിടിത്തങ്ങളില്‍ മരിച്ചവരുടെ എണ്ണം 314 ആയി ഉയര്‍ന്നു. പാക് വ്യാവസായിക മേഖലയില്‍ സമീപകാലത്തുണ്ടാവുന്ന ഏറ്റവും വലിയ ദുരന്തമാണിത്. കറാച്ചിയിലെ ബാല്‍ഡിയാ മേഖലയില്‍ നാലുനിലക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വസ്ത്രനിര്‍മാണ ഫാക്ടറിയില്‍ ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് തീപിടിത്തമുണ്ടായത്. തീപിടിക്കുമ്പോള്‍ ഫാക്ടറിയില്‍ ആയിരത്തിലേറെ ജീവനക്കാരുണ്ടായിരുന്നു. 289 പേരുടെ മരണം സ്ഥിരീകരിച്ചു. മരണസംഖ്യ ഇനിയും ഉയരാനിടയുണെ്ടന്ന് അധികൃതര്‍ പറഞ്ഞു.