മാര്‍പാപ്പയുടെ ലബനന്‍ സന്ദര്‍ശനം നാളെ മുതല്‍

single-img
13 September 2012

ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ത്രിദിന സന്ദര്‍ശനത്തിനായി വെള്ളിയാഴ്ച ലബനനിലെത്തും.അയല്‍രാജ്യമായ സിറിയയിലെ ആഭ്യന്തര കലാപം സന്ദര്‍ശനത്തിനു തടസമാകുകയില്ലെന്ന് വത്തിക്കാന്‍ വക്താവ് ഫാ. ഫെഡറികോ ലൊംബാര്‍ടി പറഞ്ഞു. മാര്‍പാപ്പയുടെ സന്ദര്‍ശനം സമാധാന ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ആഭ്യന്തര കലാപത്തെത്തുടര്‍ന്നു സിറിയയില്‍ നിന്നു ലബനനിലെത്തിയ അഭയാര്‍ഥികളെ കാണാന്‍ മാര്‍പാപ്പയ്ക്കു പരിപാടിയില്ല.