ഡീസല്‍ വില വര്‍ധന; മമത ഇടയുന്നു

single-img
13 September 2012

ഡീസല്‍ വില കുത്തനെ വര്‍ധിപ്പിച്ചതിനെതിരെ യുപിഎ സഖ്യകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്ത്. വില വര്‍ധന യുപിഎ ചര്‍ച്ച ചെയ്തില്ലെന്ന് മമത പറഞ്ഞു. വില വര്‍ധന പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഡീസല്‍ വില വര്‍ധിപ്പിക്കാനുള്ള ആലോചനകളുടെ ഒരുഘട്ടത്തിലും കേന്ദ്ര സര്‍ക്കാര്‍ തൃണമൂലിന്റെ അഭിപ്രായം തേടിയില്ലെന്നും സര്‍ക്കാരിന്റെ തീരുമാനം ഞെട്ടിപ്പിക്കുന്നതാണെന്നും മമത കുറ്റപ്പെടുത്തി. യുപിഎയുടെ ഭാഗമാണ് തൃണമൂല്‍ കോണ്‍ഗ്രസെന്നും എന്തുകൊണ്ടാണ് വില വര്‍ധന വിഷയം തങ്ങളുമായി ചര്‍ച്ച ചെയ്യാത്തതെന്ന് അറിയണമെന്നും മമത പറഞ്ഞു.