പി.സി. വിഷ്ണുനാഥിനും ലിജുവിനും അറസ്റ്റ് വാറണ്ട്

single-img
13 September 2012

പി.സി. വിഷ്ണുനാഥ് എംഎല്‍എ, യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി എം. ലിജു എന്നിവര്‍ക്കെതിരേ തിരുവനന്തപുരം ചീഫ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. 2002 മാര്‍ച്ച് 22ന് പിഎംജി ജംഗ്ഷനില്‍ വച്ചായിരുന്നു കേസിനാസ്പദമായ സംഭവം. അന്നു ലോ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ വിജയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ലോ കോളജ് യൂണിയന്‍ ചെയര്‍മാനും എസ്എഫ്‌ഐ നേതാവുമായ ബാബുവിനെ ആക്രമിച്ച കേസിലാണു വാറണ്ട്.