ലിബിയയിൽ യു എസ് അംബാസഡർ കൊലപ്പെട്ടു

single-img
13 September 2012

വാഷിംഗ്ടൺ:യു എസ് കോൺസുലേറ്റിനു നേരെയുണ്ടായ ആക്രമണത്തിൽ അമേരിക്കൻ അംബാസഡറായ ക്രിസ്‌റ്റഫര്‍ സ്‌റ്റീഫന്‍സും മൂന്ന്‌ എംബസി ജീവനക്കാരും കൊല്ലപ്പെട്ടു.ലിബിയന്‍ നഗരമായ ബെന്‍‌ഗാസിയിലാണ് സംഭവം. പിന്നീട് കോൺസുലേറ്റ് കെട്ടിടത്തിനു അക്രമികൾ തീവച്ചു.പ്രവാചകൻ മുഹമ്മദ് നബിയെ അധിക്ഷേപിക്കുന്ന വിധം ഉള്ളടക്കമുണ്ടെന്നാരൊപിക്കുന്ന സിനിമയ്ക്ക് പ്രദർശനാനുമതി നൽകിയതാണ് ആക്രമണ കാരണം.ഈജിപ്റ്റിൽ കെയ്റോയിലുള്ള അമേരിക്കൻ എംബസിക്കു മുന്നിലും പ്രതിഷേധ പ്രകടനങ്ങൾ നടന്നു.