കൂടംകുളം ആണവ നിലയത്തിനെതിരേ കടലിലിറങ്ങി പ്രതിഷേധം തുടങ്ങി

single-img
13 September 2012

ആണവനിലയത്തിനെതിരേ കൂടംകുളത്ത് ആയിരങ്ങള്‍ കടലിലിറങ്ങി പ്രതിഷേധം തുടങ്ങി. മധ്യപ്രദേശിലെ ജലസത്യാഗ്രഹങ്ങളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് പ്രതിഷേധം. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. നിലയത്തില്‍ ഇന്ധനം നിറയ്ക്കുന്നതിനെതിരേയാണ് കഴിഞ്ഞ നാലു ദിവസങ്ങളായി ശക്തമായ പ്രതിഷേധം നടക്കുന്നത്. ശക്തമായ പോലീസ് സാന്നിധ്യവും പ്രദേശത്തുണ്ട്.