ഡീസല്‍ വില വര്‍ധന പിന്‍വലിക്കണമെന്ന് കെ.എം. മാണി

single-img
13 September 2012

ഡീസല്‍ വിലവര്‍ധനയിലും പാചകവാതക സിലിണ്ടറുകളുടെ എണ്ണം വര്‍ഷത്തില്‍ ആറാക്കി ചുരുക്കിയതിലും വ്യാപക പ്രതിഷേധം. ഡീസല്‍ വില വര്‍ധന ഉടന്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നു സംസ്ഥാനധനമന്ത്രി കെ.എം. മാണി ആവശ്യപ്പെട്ടു. ഡീസല്‍ വില അഞ്ചു രൂപ വര്‍ധിപ്പിച്ചതു വിലക്കയറ്റത്തിനിടയാക്കും. പാചകവാതക സിലിണ്ടറുകളുടെ എണ്ണം പരിമിതപ്പെടുത്തിയ നടപടി പിന്‍വലിക്കണമെന്നും കെ.എം. മാണി ആവശ്യപ്പെട്ടു.

ഡീസല്‍ വിലവര്‍ധനയ്‌ക്കെതിരേ ജോസ് കെ. മാണി എംപിയും രംഗത്തെത്തി. വില വര്‍ധന അടിയന്തരമായി പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡീസല്‍ വില വര്‍ധനയിലൂടെ കേന്ദ്ര സര്‍ക്കാര്‍ തീക്കളി നടത്തുകയാണെന്നു ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ് എംഎല്‍എ ആരോപിച്ചു. ജനദ്രോഹ നടപടിക്കെതിരേ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.