ജസ്റ്റീസ് അല്‍താമസ് കബീര്‍ ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റീസ്

single-img
13 September 2012

ജസ്റ്റീസ് അല്‍താമസ് കബീര്‍ ഇന്ത്യയുടെ അടുത്ത ചീഫ് ജാസ്റ്റീസാകും. സെപ്റ്റംബര്‍ 29ന് കബീര്‍ സ്ഥാനമേല്‍ക്കും. ചീഫ് ജസ്റ്റീസ് എസ്എച്ച് കപാഡിയ 28നു വിരമിക്കുന്ന ഒഴിവിലാണ് കബീര്‍ പിന്‍ഗാമിയാകുന്നത്. സുപ്രീംകോടതിയിലെ ഏറ്റവും സീനിയര്‍ ജഡ്ജിയായ കബീറിനെ തന്റെ പിന്‍ഗാമിയായി നിയമിക്കാന്‍ ജസ്റ്റീസ് കപാഡിയയാണ് ശിപാര്‍ശ ചെയ്തത്. നിയമന നടപടിക്രമമനുസരിച്ചു സുപ്രീംകോടതിയിലെ ഏറ്റവും സീനിയറായ ജഡ്ജിയെയാണു ചീഫ് ജസ്റ്റീസാക്കേണ്ടത്. പുതിയ ചീഫ് ജസ്റ്റീസായി നിയമിതനാകുന്നതോടെ ജസ്റ്റീസ് കബീറിന് അടുത്ത ജൂലൈ 18 വരെ പദവിയില്‍ തുടരാം. 65 വയസാകുമ്പോഴാണു ചീഫ് ജസ്റ്റീസ് വിരമിക്കേണ്ടത്.