ഐ.പി.എല്‍. പണമൊഴുക്ക്; ക്രിക്കറ്റ് ഷെഡ്യൂളുകള്‍ മാറിമറിയുന്നു

single-img
13 September 2012

ഐപിഎലിലെ പണമൊഴുക്ക് അന്താരാഷ്ട്ര ക്രിക്കറ്റ് ഷെഡ്യൂളിനെ ബാധിക്കുന്നു. അടുത്ത ഏപ്രില്‍ മാസം വെസ്റ്റീന്‍ഡിസില്‍ നടക്കേണ്ട ശ്രീലങ്കയുടെ പര്യടനം അതേ സമയത്തു ഐപിഎല്‍ മത്സരങ്ങള്‍ ആരംഭിക്കുന്നതിനാല്‍ ശ്രീലങ്കയുടെ കരീബിയന്‍ പര്യടനം മാറ്റേണ്ട അവസ്ഥയാണ് ഐസിസിക്കു വന്നു ചേരുന്നത്. ഐപിഎല്‍ പങ്കെടുക്കുന്നതിന് പ്രധാന കളിക്കാരെല്ലാം ഇന്ത്യയിലേക്കു വരുന്നതാണ് ഐസിസിയുടെ ക്രിക്കറ്റ് ഷെഡ്യൂളിനെ ബാധിക്കുന്നത്. ഇന്ത്യ, ശ്രീലങ്ക, വെസ്റ്റീന്‍ഡീസ് ടീമുകളുടെ ത്രിരാഷ്ട്ര ടൂര്‍ണമെന്റ് ഇതുമൂലം മാറ്റി പകരം രണ്ടു ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും രണ്ടു ട്വന്റി-20 ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, ഈ പരമ്പര ഉപേക്ഷിക്കാന്‍ ഐസിസി നിര്‍ബന്ധിതമായേക്കും