സ്വർണ്ണ വില സർവ്വകാലറെക്കോർഡിൽ

single-img
13 September 2012

കൊച്ചി: സ്വർണ്ണ വില റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്നു.പവന് 280 രൂപ കൂടി 24,160 രൂപയും ഗ്രാമിന് 35 രൂപ കൂടി 3,020 രൂപയുമായി.രാജ്യാന്തര വിപണിയിലെ വില വർധനയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.ഡോളറുമായുള്ള നിക്ഷേപത്തിൽ രൂപയുടെ മൂല്യം ഇടിഞ്ഞതിനെത്തുടർന്ന് സുരക്ഷിത നിക്ഷേപം എന്ന നിലയിൽ ആളുകൾ സ്വർണ്ണത്തിലേക്ക് തിരിഞ്ഞതാണ് വില ഇത്രയും വർധിക്കാൻ കാരണം.