ഡീസല്‍ വിലവര്‍ദ്ധന; പ്രതിഷേധം ആളുന്നു; ശനിയാഴ്ച ഹര്‍ത്താല്‍

single-img
13 September 2012

ഡീസല്‍ വില വര്‍ധനയിലും പാചകവാതക സിലിണ്ടര്‍ പരിമിതപ്പെടുത്തിയതിലും പ്രതിഷേധിച്ച് എല്‍ഡിഎഫും ബിജെപിയും ശനിയാഴ്ച സംസ്ഥാനത്ത് ഹര്‍ത്താലിനു ആഹ്വാനം ചെയ്തു. എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വനാണ് ഹര്‍ത്താല്‍ പ്രഖ്യാപനം നടത്തിയത്. ഇന്ധന വില വര്‍ധനക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുന്നതിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് ശനിയാഴ്ച ഹര്‍ത്താലിനു ആഹ്വാനം ചെയ്തതെന്ന് വൈക്കം വിശ്വന്‍ അറിയിച്ചു. അതേസമയം ഡീസല്‍ വില വര്‍ധന കുത്തനെ വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് സ്വകാര്യ ബസുകള്‍ ശനിയാഴ്ച പണിമുടക്കിനു ആഹ്വാനം ചെയ്തു. ബസ് ചാര്‍ജ് വര്‍ധിപ്പിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിനിറങ്ങുമെന്ന് സ്വകാര്യബസ് ഉടമകള്‍ അറിയിച്ചു.