മെട്രോ ശിലാസ്ഥാപനം; വി.എസിന്റെ അഭാവം ദുഃഖകരം: എ.കെ ആന്റണി

single-img
13 September 2012

കേരളത്തിന്റെ പ്രതീക്ഷയായ കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ ശിലാസ്ഥാപനച്ചടങ്ങില്‍ വി.എസ് പങ്കെടുക്കാത്തതില്‍ ദു:ഖമുണ്‌ടെന്ന് എ.കെ. ആന്റണി. മെട്രോ പദ്ധതിക്കായി വി.എസ് വളരെയേറെ കഷ്ടപ്പെട്ടിട്ടുണ്‌ടെന്ന് പറഞ്ഞ ആന്റണി വികസന കാര്യത്തില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നാണ് തന്റെ അഭിപ്രായമെന്നും പറഞ്ഞു. കൊച്ചിയില്‍ മെട്രോ റെയില്‍ പദ്ധതിയുടെ ശിലാസ്ഥാപനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. താന്‍ സ്വന്തം നാടായ ചേര്‍ത്തലയില്‍ അന്തിയുറങ്ങിയതിനേക്കാള്‍ കൂടുതല്‍ കൊച്ചിയിലാണ് അന്തിയുറങ്ങിയിട്ടുള്ളതെന്നും മലയാളത്തില്‍ നടത്തിയ പ്രസംഗത്തില്‍ ആന്റണി പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ കാലത്തു തന്നെ പദ്ധതി പൂര്‍ത്തീകരിച്ച് എല്ലാവര്‍ക്കും ഒരുമിച്ച് സഞ്ചരിക്കാനുള്ള സാഹചര്യമൊരുങ്ങട്ടെയെന്ന് ആശംസിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.