മോഷണം:യുവതിയും സഹായിയും പിടിയിൽ

single-img
13 September 2012

അബുദാബി:യൂറോപ്യൻ കുടുംബത്തിൽ നിന്നും അമ്പതിനായിരം പൌണ്ട് സ്റ്റെർലിങും മുപ്പത് ലക്ഷം ദിർഹം വിലമതിക്കുന്ന ഡയമണ്ട് സ്വർണ്ണാഭരണങ്ങളും മോഷ്ടിച്ച യുവതിയും സഹായിയും 72 മണിക്കൂറിനകം പോലീസ് പിടിയിലായി.മോഷണം സംബന്ധിച്ച് വിവരം ലഭിച്ചയുടനെ അബുദാബി പോലീസിന്റെ കുറ്റാന്വേഷണ വിഭാഗത്തിന്റെ അന്വേഷണ സംഘം നടപടികളാരംഭിച്ചിരുന്നു.മോഷണ വസ്തുക്കൾ സൂക്ഷിക്കാൻ സഹായിച്ച തൊട്ടടുത്ത വില്ലയിലെ ഡ്രൈവറാണ് യുവതിക്കൊപ്പം പിടിയിലായ യുവാവ്.ആഭരണങ്ങളും പണവും സൂക്ഷിച്ചിരുന്ന സേഫിന്റെ താക്കോൽ ഉപയോഗിച്ചാണ് മോഷണം നടത്തിയതെന്ന് അബുദാബി പോലീസ് ഡയറക്ടർ ദീൻ മക്തൂം ഷെരീഫി അറിയിച്ചു.