കൂടംകുളം ആണവ നിലയത്തില്‍ ഇന്ധനം നിറയ്ക്കുന്നതിന് സ്റ്റേ ഇല്ല

single-img
13 September 2012

കൂടംകുളം ആണവ നിലയത്തില്‍ ഇന്ധനം നിറയ്ക്കുന്നത് നിര്‍ത്തിവെയ്ക്കാന്‍ ഉത്തരവിടണമെന്ന ആവശ്യം സുപ്രീംകോടതി നിരസിച്ചു. മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് ഇന്ധനം നിറയ്ക്കല്‍ അടിയന്തരമായി നിര്‍ത്തിവെയ്ക്കണമെന്ന ആവശ്യം അംഗീകരിക്കാന്‍ കോടതി വിസമ്മതിച്ചത്. ഫുക്കുഷിമ ദുരന്തത്തിന് ശേഷം അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി രൂപം നല്‍കിയ 17 ഇനസുരക്ഷാനിര്‍ദേശങ്ങളില്‍ 11 ഉം പാലിക്കാതെയാണ് പ്ലാന്റില്‍ ഇന്ധനം നിറയ്ക്കുന്നതെന്ന് പ്രശാന്ത് ഭൂഷണ്‍ വാദിച്ചു. അതേസമയം പ്ലാന്റില്‍ യാതൊരു സുരക്ഷാപ്രശ്‌നങ്ങളും ഇല്ലെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ ജി. ഇ വഹാന്‍വതി പറഞ്ഞു. എന്നാല്‍ ജനങ്ങളുടെ സുരക്ഷ പരമപ്രധാനമാണെന്ന് വിലയിരുത്തിയ കോടതി സ്വന്തം ജീവനിലുള്ള ജനങ്ങളുടെ ആശങ്ക തള്ളിക്കളയാനാകില്ലെന്നും അഭിപ്രായപ്പെട്ടു.