വടകരയിലെ പ്രകടനം : ദേശാഭിമാനി ജീവനക്കാര്‍ക്കെതിരെ കേസ്‌

single-img
12 September 2012

വടകര ക്രൈം ഡിറ്റാച്ച്‌മെന്റ്‌ ഡി.വൈ.എസ്‌.പി. ഓഫീസിലേക്ക്‌ മാര്‍ച്ച്‌ നടത്തിയ ദേശാഭിമാനി ജീവനക്കാര്‍ക്കെതിരെ വടകര പോലീസ്‌ കേസെടുത്തു. ടി.പി. വധക്കേസ്‌ അന്വേഷണ ഉദ്യോഗസ്ഥന്‍ ഡി.വൈ.എസ്‌.പി. ജോസി ചെറിയാന്റെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയ കേസില്‍ ദേശാഭിമാനി തിരുവനന്തപുരം ബ്യൂറോ ചീഫ്‌ കെ.എം. മോഹന്‍ദാസിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതില്‍ പ്രതിഷേധിച്ചാണ്‌ പ്രകടനം നടത്തിയത്‌. അനുമതിയില്ലാതെ മാര്‍ഗതടസ്സം സൃഷ്ടിച്ചതിനും പ്രകടനം നടത്തിയതിനുമാണ്‌ പോലീസ്‌ കേസെടുത്തിരിക്കു്‌നനത്‌.