ജാപ്പനീസ് മന്ത്രി ആത്മഹത്യ ചെയ്തു

single-img
12 September 2012

ജപ്പാനിലെ ധനകാര്യസര്‍വീസസ് മന്ത്രി ടഡാഹിരോ മട്‌സുഷിതയെ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണെ്ടത്തി. ഒരു സ്ത്രീയുമായി മട്‌സുഷിതയ്ക്കുള്ള അവിഹിത ബന്ധത്തെക്കുറിച്ച് ഒരു വാരികയില്‍ റിപ്പോര്‍ട്ട് വരാനിരിക്കേയാണ് അദ്ദേഹം ആത്മഹത്യ ചെയ്തത്. വാരികയുടെ പ്രവര്‍ത്തകര്‍ പ്രതികരിക്കാന്‍ തയാറായില്ല. തനിക്ക് ഏറെ പ്രോത്സാ ഹനം നല്‍കിയ മട്‌സുഷിതയുടെ മരണം ഞെട്ടലുളവാക്കിയെന്നു പ്രധാനമന്ത്രി യോഷിക്കോ നോഡ പറഞ്ഞു.