ഇറാക്ക് വൈസ്പ്രസിഡന്റിനെ കൈമാറില്ല: ടര്‍ക്കി

single-img
12 September 2012

ടര്‍ക്കിയില്‍ അഭയം തേടിയ ഇറാക്ക് വൈസ്പ്രസിഡന്റ് താരിക്ക് അല്‍ ഹാഷ്മിയെ ഇറാക്കിനു വിട്ടുകൊടുക്കില്ലെന്ന് ടര്‍ക്കി പ്രധാനമന്ത്രി തയിബ് എര്‍ദോഗന്‍ വ്യക്തമാക്കി. ഹാഷ്മിക്ക് ഇഷ്ടമുള്ളിടത്തോളം കാലം ടര്‍ക്കിയില്‍ കഴിയാമെന്നും അദ്ദേഹം പറഞ്ഞു. അംഗരക്ഷകരെ ഉപയോഗിച്ച് ഇറാക്കില്‍ നിരവധി ഭീകരാക്രമണങ്ങള്‍ നടത്തിയെന്ന കേസില്‍ ഹാഷ്മിയെ ബാഗ്ദാദിലെ കോടതി ഈയിടെ തൂക്കിലേറ്റാന്‍ വിധിച്ചിരുന്നു. ഷിയാ വിഭാഗക്കാരനായ അല്‍മാലികിയുടെ കടുത്ത വിമര്‍ശകനാണ് സുന്നിയായ ഹാഷ്മി. മാലികി ഭരണകൂടം അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചപ്പോള്‍ തന്നെ അപകടം മണത്ത ഹാഷ്മി കഴിഞ്ഞ ഡിസംബറില്‍ രാജ്യത്തുനിന്നു പലായനം ചെയ്തു.