എമര്‍ജിംഗ് കേരള; വികസനത്തിന്റെ പേരില്‍ കൊള്ളയടിക്കാനുള്ള നീക്കമെന്ന് പ്രേമചന്ദ്രന്‍

single-img
12 September 2012

കേരളത്തിന്റെ വികസനമെന്ന പേരില്‍ വന്‍കിടക്കാര്‍ക്ക് നാട് കൊള്ളയടിക്കാനുള്ള നീക്കമാണ് എമേര്‍ജിംഗ് കേരളയിലൂടെ നടപ്പിലാക്കാന്‍ പോകുന്നതെന്ന് മുന്‍മന്ത്രി എന്‍. കെ. പ്രേമചന്ദ്രന്‍. ചവറയില്‍ എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബിഎസ്എന്‍എല്‍ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദേഹം. ഭക്ഷ്യസുരക്ഷ ഉറപ്പക്കിയില്ലെങ്കില്‍ സാധാരണ ജനങ്ങളുടെ ജീവിത രീതിയെ ദുരിത പൂര്‍ണമാക്കുമെന്നും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ കൈക്കൊള്ളുന്ന ജനവിരുദ്ധ നയങ്ങള്‍ പുനപരിശോധിക്കണമെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.