ബിജെപി നേതാക്കള്‍ രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി

single-img
12 September 2012

കല്‍ക്കരി ഇടപാടിലെ അഴിമതി പുറത്തു കൊണ്ടുവരാന്‍ ഇടപെടണമെന്നും ഭരണഘടനാ സ്ഥാപനമായ സിഎജിയെ ആക്ഷേപിക്കുന്ന കോണ്‍ഗ്രസിനെ നിലയ്ക്കുനിര്‍ത്തണമെന്നും ആവശ്യപ്പെട്ടു ബിജെപി നേതാക്കള്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയുമായി കൂടിക്കാഴ്ച നടത്തി. പ്രതിപക്ഷ നേതാക്കളായ സുഷമ സ്വരാജ്, അരുണ്‍ ജെയ്റ്റ്‌ലി, ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് എല്‍.കെ. അഡ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവരടങ്ങുന്ന സംഘമാണ് രാഷ്ട്രപതിയെ കണ്ടത്.