മെട്രോക്ക് ഇന്ന് ശിലാസ്ഥാപനം

single-img
12 September 2012

കൊച്ചി മെട്രോ റെയില്‍ പദ്ധതിക്ക് ഇന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് തറക്കല്ലിടും. രാവിലെ 10 ന് നടക്കുന്ന ചടങ്ങില്‍ കേന്ദ്ര നഗരവികസന മന്ത്രി കമല്‍നാഥാണു അധ്യക്ഷത വഹിക്കുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിശിഷ്ടാതിഥിയായിരിക്കും.കേന്ദ്രമന്ത്രിമാരായ എ.കെ. ആന്‍റണി, വയലാര്‍ രവി, കെ.വി. തോമസ്, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍, മെട്രോയുടെ ചുമതല വഹിക്കുന്ന മന്ത്രി ആര്യാടന്‍ മുഹമ്മദ്, കൊച്ചി മേയര്‍ ടോണി ചമ്മണി തുടങ്ങിയവര്‍ പങ്കെടുക്കും.

അതിനിടെ മെട്രോയുടെ പ്രവര്‍ത്തനം മുതല്‍ അറ്റകുറ്റകുറ്റപ്പണി വരെ ഏറ്റെടുക്കാന്‍ എമെര്‍ജിംഗ്‌ കേരള നിക്ഷേപക സംഗമത്തില്‍ പങ്കെടുത്ത ഒട്ടേറെ കമ്പനികള്‍ക്കു താല്‍പര്യം പ്രകടിപ്പിച്ചു.പുതുതായി പ്രവര്‍ത്തന സജ്‌ജമാകുന്ന പദ്ധതിയെന്ന നിലയ്‌ക്കാണ്‌ കമ്പനികള്‍ക്ക്‌ മെട്രോയോട്‌ ഇഷ്‌ടമേറുന്നത്‌. കൊച്ചി മെട്രോയുടെ വിജയസാധ്യത മുന്നിൽ കണ്ടാണു നിക്ഷേപകർ മെട്രോയോട് താൽ‌പ്പര്യം പ്രകറ്റിപ്പിക്കുന്നത്

5182 കോടിയാണ് മെട്രോക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. കേന്ദ്ര – സംസ്ഥാന സര്‍ക്കാറുകള്‍ 50 ശതമാനം തുക വഹിക്കും.ബാക്കി 2174 കോടി ജപ്പാന്‍ ഇന്‍റര്‍നാഷനല്‍ കോര്‍പറേഷനില്‍ നിന്ന് വായ്പയായി വാങ്ങാനാണ് ധാരണ.