ജാസിഗിഫ്റ്റ് വിവാഹിതനായി

single-img
12 September 2012

സംഗീത സംവിധായകനും ഗായകനുമായ ജാസി ഗിഫ്റ്റ് വിവാഹിതനായി. 12.15നും 12.45നും മധ്യേയുള്ള മുഹൂര്‍ത്തത്തില്‍ നാലാഞ്ചിറ കൊട്ടേക്കാട്ട് കണ്‍വെന്‍ഷന്‍ സെന്ററിലായിരുന്നു വിവാഹം. പേരൂര്‍ക്കട രവി ഇല്ലത്തില്‍ റിട്ട. കസ്റ്റംസ് സൂപ്രണ്ട് ഐ. ജയകുമാറിന്റെയും എസ്.പി. പ്രസന്നയുടെയും മകള്‍ അതുല്യയായിരുന്നു വധു. ജയരാജിന്റെ ഫോര്‍ ദി പീപ്പിള്‍ എന്ന ചിത്രത്തിലൂടെയാണ് ജാസിഗിഫ്റ്റ് ചലച്ചിത്ര സംഗീതലോകത്ത് എത്തിയത്. ചിത്രത്തിലെ ഗാനങ്ങള്‍ ജാസിയുടെ ശബ്ദം കൊണ്ടും പുതുസംഗീതം കൊണ്ടും വന്‍ഹിറ്റായിരുന്നു.