പ്രധാനമന്ത്രി കൊച്ചിയിലെത്തി; എമെര്‍ജിംഗ് കേരളയ്ക്ക് തുടക്കം

single-img
12 September 2012

കേരളത്തിന്റെ വികസനക്കുതിപ്പിനു പ്രതീക്ഷ നൽകി എമർജിങ്ങ് കേരളയ്ക്ക് തുടക്കമായി.ഉദ്ഘാടന ചടങ്ങുകൾക്കായി പ്രത്യേക വിമാനത്തില്‍ നാവിക വിമാനത്താവളത്തിൽ പ്രധാനമന്തി മന്മോഹൻ സിങ്ങ് എത്തി.റോഡ് മാർഗ്ഗം ഹോട്ടൽ ലെ മെറിഡിയനിൽ എത്തിയാണു ഉദ്ഘാടന ചടങ്ങുകൾക്ക് പ്രധാനമന്ത്രി തിരി തെളിയിച്ചത്.കേരളത്തിന്റെ വികസന സാധ്യതകള്‍ പൂര്‍ണമായും പ്രയോജനപ്പെടുത്തണമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പറഞ്ഞു.കൊച്ചിയിലെ നാവിക വിമാനത്താവളത്തില്‍ എത്തിയ പ്രധാനമന്ത്രിക്ക് ഔദ്യോഗിക സ്വീകരണം നല്‍കി. ഗവര്‍ണറും മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും​ ചേര്‍ന്നാണ് അദ്ദേഹത്തെ സ്വീകരിച്ചത്. കേന്ദ്രമന്ത്രിമാരായ എ.കെ ആന്‍റണി, വയലാര്‍ രവി, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരും പ്രധാനമന്ത്രിക്കൊപ്പം കേരളത്തില്‍ എത്തിയിട്ടുണ്ട്.