ഈജിപ്തിലെ യുഎസ് എംബസി പ്രതിഷേധക്കാര്‍ കൈയ്യേറി

single-img
12 September 2012

പ്രവാചകനെ അവഹേളിക്കുന്ന തരത്തിലുള്ള പ്രമേയം അമേരിക്കന്‍ ചലച്ചിത്രത്തില്‍ ഉള്‍പ്പെടുത്തിയെന്നാരോപിച്ച് ഈജിപ്തില്‍ പ്രതിഷേധക്കാര്‍ യുഎസ് എംബസി കൈയ്യേറി. കയ്‌റോയിലെ അമേരിക്കന്‍ എംബസിയുടെ മതില്‍ ചാടിക്കടന്ന നൂറു കണക്കിനു പ്രതിഷേധക്കാര്‍ എംബസിയില്‍ സ്ഥാപിച്ചിരുന്ന യുഎസിന്റെ ദേശീയപതാക നശിപ്പിച്ചു. സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തിന്റെ വാര്‍ഷികത്തിലാണ് സംഭവം. യുഎസ് ദേശീയപതാക അഴിച്ചെടുത്ത പ്രതിഷേധക്കാര്‍ പകരം ഖുറാനിലെ വാചനം ആലേഖനം ചെയ്ത ബാനര്‍ സ്ഥാപിച്ചു. ആയിരക്കണക്കിനു ജനങ്ങളാണ് പ്രതിഷേധവുമായി യുഎസ് എംബസിലേയ്ക്കു ഇരച്ചെത്തിയതെന്നും ഇവരെ നിയന്ത്രിക്കാന്‍ സുരക്ഷാ സേനയ്ക്കു കഴിഞ്ഞില്ലെന്നും വിവിധ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്തു.