എമേര്‍ജിംഗ് കേരള വേദിയിലേക്ക് ഡിവൈഎഫ്‌ഐയുടെ പ്രതിഷേധ മാര്‍ച്ച്

single-img
12 September 2012

എമേര്‍ജിംഗ് കേരള വേദിയിലേക്ക് ഡിവൈഎഫ്‌ഐയുടെ പ്രതിഷേധ മാര്‍ച്ച്. ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററിന് 250 മീറ്റര്‍ അകലെ മാര്‍ച്ച് പോലീസ് തടഞ്ഞു. പ്രതിഷേധം നടക്കുമെന്ന് നേരത്തെ വിവരം ലഭിച്ചിരുന്നതിനാല്‍ കൂടുതല്‍ പോലീസിനെ പ്രദേശത്ത് സജ്ജമാക്കിയിരുന്നു. എമേര്‍ജിംഗ് കേരളയ്‌ക്കെതിരേ കൊച്ചിയുടെ പല ഭാഗങ്ങളിലും വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. മരട് ഗ്രാമപഞ്ചായത്തിന് മുന്നില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ജനകീയ സദസ് സംഘടിപ്പിച്ചിട്ടുണ്ട്.