കാര്‍ട്ടൂണിസ്റ്റ് അസീം ത്രിവേദി ജയില്‍മോചിതനായി

single-img
12 September 2012

രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലില്‍ അടയ്ക്കപ്പെട്ട കാര്‍ട്ടൂണിസ്റ്റ് അസീം ത്രിവേദി ജയില്‍മോചിതനായി. ആര്‍തര്‍ റോഡ് ജയിലില്‍ മൂന്ന് ദിവസം തടവില്‍ കഴിഞ്ഞ അസീം ത്രിവേദിയെ സ്വീകരിക്കാന്‍ ജയിലിന് പുറത്ത് വന്‍ ജനക്കൂട്ടം എത്തിയിരുന്നു. അന്നാ ഹസാരെ സംഘാംഗമായിരുന്ന അരവിന്ദ് കെജ്‌രിവാളിന്റെയും മറ്റും നേതൃത്വത്തിലുള്ള ഇന്ത്യ എഗനെസ്റ്റ് കറപ്ഷന്‍ സംഘടനയിലെ അംഗമാണ് അസീം ത്രിവേദി. പ്രതിഷേധത്തിനിടെ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണിന്റെ പേരിലാണ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നത്. സംഭവത്തില്‍ വ്യാപക പ്രതിഷേധവുമുയര്‍ന്നിരുന്നു. രാജ്യദ്രോഹ നിയമത്തിനെതിരേയും സര്‍ക്കാരിനെതിരെയുമുള്ള തന്റെ സമീപനത്തില്‍ മാറ്റം വരുത്തില്ലെന്ന് അദ്ദേഹം പറഞ്ഞു. അസീം ത്രിവേദിക്ക് കഴിഞ്ഞ ദിവസം കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇയാള്‍ക്കെതിരേ ചുമത്തിയിരുന്ന രാജ്യദ്രോഹക്കുറ്റം ഒഴിവാക്കുന്ന കാര്യത്തില്‍ കോടതി ഈ മാസം 17 ന് വിധി പറയും. രാജ്യദ്രോഹക്കുറ്റം ഒഴിവാക്കുമെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി ആര്‍.ആര്‍. പാട്ടീല്‍ പ്രഖ്യാപിച്ചിരുന്നു.