ആന്‍ഡി മുറെക്ക് യുഎസ് ഓപ്പണ്‍

single-img
12 September 2012

ലോക രണ്ടാം നമ്പര്‍ താരം സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിനെ പരാജയപ്പെടുത്തി ബ്രിട്ടന്റെ ആന്‍ഡി മുറെ യുഎസ് ഓപ്പണ്‍ കിരീടം സ്വന്തമാക്കി. അഞ്ചുമണിക്കൂര്‍ നീണ്ട പോരാട്ടത്തില്‍ രണ്ടിനെതിരേ മൂന്നു സെറ്റുകള്‍ക്കായിരുന്നു മുറെയുടെ വിജയം. സ്‌കോര്‍: 7-6(12-10), 7-5, 2-6, 3-6, 6-2. 76 വര്‍ഷം മുമ്പ് ഫ്രെഡ് പെറിയാണ് ഇതിനുമുമ്പ് അവസാനമായി ഗ്രാന്‍ഡ്‌സ്‌ലാം കിരീടം നേടിയ ബ്രിട്ടീഷുകാരന്‍.