കല്‍ക്കരിപാട അഴിമതി 2ജിയെക്കാള്‍ വലുത്: സമാജ്‌വാദി പാര്‍ട്ടി

single-img
12 September 2012

2 ജിയേക്കാള്‍ വലിയ കുംഭകോണമാണ് കല്‍ക്കരിപ്പാടം അനുവദിക്കുന്നതിലുണ്ടായതെന്നു സമാജ് വാദി പാര്‍ട്ടി. നിലവില്‍ കല്‍ക്കരി പാടങ്ങള്‍ക്കു ലഭിച്ച ഖനനാനുമതി റദ്ദാക്കണമെന്നും എസ്പി ജനറല്‍ സെക്രട്ടറി രാം ഗോപാല്‍ യാദവ് ആവശ്യപ്പെട്ടു. കല്‍ക്കരി മന്ത്രി ശ്രീപ്രകാശ് ജയ്‌സ്വാല്‍ തെറ്റായ തീരുമാനങ്ങള്‍ ആണ് എടുത്തത്. സത്യം പുറത്തു വരുമ്പോള്‍ കല്‍ക്കരി കുംഭകോണം 2ജി സ്‌പെക്ട്രം അഴിമതിയേക്കാള്‍ ഭീമമായിരുന്നുവെന്ന് ജനങ്ങള്‍ക്കു മനസിലാകും. പ്രധാനമന്ത്രി മുന്‍കൈ എടുത്ത് നിലവിലെ കല്‍ക്കരി ബ്ലോക്ക് വിതരണം റദ്ദാക്കി അന്വേഷണത്തിന് ഉത്തരവിടണമെന്നു രാം ഗോപാല്‍ യാദവ് ആവശ്യപ്പെട്ടു.