സിറിയയില്‍ സ്‌ഫോടനം; 30 പേര്‍ കൊല്ലപ്പെട്ടു

single-img
11 September 2012

സിറിയയിലെ ആലപ്പോ നഗരത്തില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മേഖലയില്‍ ഞായറാഴ്ച രാത്രി ഉണ്ടായ രണ്ടു കാര്‍ബോംബ് സ്‌ഫോടനങ്ങളില്‍ 30 പേര്‍ കൊല്ലപ്പെട്ടു. ഭീകരരാണ് ആക്രമണത്തിനു പിന്നിലെന്നു സ്റ്റേറ്റ് ടിവി ആരോപിച്ചു. വിമതരെയാണ് ഭീകരരെന്നു ഭരണകൂടം വിശേഷിപ്പിക്കുന്നത്. ആക്രമണത്തില്‍ സൈനികര്‍ ഉള്‍പ്പെടെ 200ഓളം പേര്‍ക്കു പരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആലപ്പോ മുനിസിപ്പല്‍ സ്റ്റേഡിയത്തിനു സമീപമുള്ള സ്‌കൂളിനും ആശുപത്രിക്കും സമീപമായിരുന്നു കാര്‍ബോബ് സ്‌ഫോടനം. ആശുപത്രി സൈനിക ബാരക്കാക്കി മാറ്റിയെന്നും അതിനാലാണ് ആക്രമണം നടത്തിയതെന്നും വിമത ഗ്രൂപ്പുമായി ബന്ധമുള്ള ഒരു കേന്ദ്രം പറഞ്ഞു. നേരത്തെ സിറിയന്‍ വിമാനങ്ങള്‍ ആലപ്പോയിലെ മറ്റൊരു വിമത കേന്ദ്രത്തില്‍ കനത്ത വ്യോമാക്രമണം നടത്തി.