സൊമാലിയയില്‍ ഹസന്‍ ഷെയ്ഖ് മുഹമ്മദ് പുതിയ പ്രസിഡന്റ്

single-img
11 September 2012

സൊമാലിയയില്‍ ഹസന്‍ ഷെയ്ഖ് മുഹമ്മദ് പുതിയ പ്രസിഡന്റാകും. സൊമാലിയന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ നടത്തിയ വോട്ടെടുപ്പില്‍ വന്‍ഭൂരിപക്ഷത്തോടെയാണ് മുഹമ്മദ് വിജയിച്ചത്. നിലവിലെ പ്രസിഡന്റ് ഷെരീഫ് ഷെയ്ഖ് അഹമ്മദിനെ 79 വോട്ടുകള്‍ക്കെതിരെ 190 വോട്ടുകള്‍ക്കാണ് മുഹമ്മദ് പരാജയപ്പെടുത്തിയത്. പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ഉസ്മാന്‍ ജവാരിയാണ് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചത്.