സെറീന വില്യംസിന് യുഎസ് ഓപ്പണ്‍ കിരീടം

single-img
11 September 2012

യുഎസ് ഓപ്പണ്‍ ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം ബലാറസിന്റെ വിക്ടോറിയ അസരെങ്കയെ ഒന്നിനെതിരേ മൂന്നു സെറ്റുകള്‍ക്കു പരാജയപ്പെടുത്തിയാണ് സെറീന തന്റെ നാലാം യുഎസ് ഓപ്പണ്‍ സ്വന്തമാക്കിയത്. സ്‌കോര്‍: 6-2, 2-6, 7-5. ഈ നേട്ടത്തോടെ വിംബിള്‍ഡണ്‍, ഒളിമ്പിക് സ്വര്‍ണം, യുഎസ് ഓപ്പണ്‍ എന്നിവ ഒരു വര്‍ഷം നേടുന്ന മൂന്നാമത്തെ കളിക്കാരി എന്ന ഖ്യാതി സെറീനയെ തേടിയെത്തി. സഹോദരി വീനസ് വില്യംസ്, സ്വിറ്റ്‌സര്‍ലന്‍ഡിന്റെ സ്‌റ്റെഫി ഗ്രാഫ് എന്നിവരാണ് ഇതിനുമുമ്പ് ഈ നേട്ടം കൈവരിച്ചവര്‍. യുഎസ് ഓപ്പണ്‍ നേടുന്ന ഏറ്റവും പ്രായം കൂടിയവരില്‍ രണ്ടാം സ്ഥാനക്കാരിയാണ് 26കാരിയായ സെറീന. 1973ല്‍ 31-ാം വയസില്‍ ഓസ്‌ട്രേലിയയുടെ മാര്‍ഗരറ്റ് കോര്‍ട്ട് 31-ാം വയസില്‍ യുഎസ് ഓപ്പണ്‍ നേടിയിരുന്നു. സെറീനയുടെ 45-ാം കിരീടമാണിത്.